പഴങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വലിയ വില കൊടുത്തു പഴങ്ങള്‍ വാങ്ങുന്ന നാം നാട്ടുപഴങ്ങളുടെ ഗുണങ്ങളെ കുറിച്ച് പലപ്പോഴും അറിയാതെ പോകുന്നു.മൾബറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. മൾബറിയുടെ ഗുണങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആയൂര്‍വേദ്ദ ഡോക്ടറായ ദിക്ഷ ഭാവ്സര്‍. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബറി. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ മൾബറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഒന്ന്
ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബറി. മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും.
രണ്ട്
മള്‍ബറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
മൂന്ന്
മള്‍ബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്.
നാല്
മൾബറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
അഞ്ച്
എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മള്‍ബറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്.
Post Your Comments