CinemaMollywoodLatest NewsNewsEntertainment

‘പേടിച്ച് ഓടിപ്പോയതല്ല, എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തത്’; സന്തോഷ് കീഴാറ്റൂർ

തിരുവനന്തപുരം  :  കഴിഞ്ഞ കുറിച്ച് മണിക്കൂറുകളായി ട്രോളൻമാരുടെ വിളയാട്ടത്തിന് നടുവിലാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹം പങ്കുവച്ച കമന്റാണ് വൈറലാകുന്നത്. ഇതിന് മറുപടിയുമായി ഉണ്ണിയും വന്നതോടെ സോഷ്യല്‍ ചര്‍ച്ച കൊഴുത്തു. ഇതോടെ കമന്റ് നീക്കം ചെയ്തെന്നാണ് ഇപ്പോൾ പോസ്റ്റിന് താഴെയുള്ള ചർച്ച. എന്നാൽ ഇതിനെല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് കീഴാറ്റൂർ. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. നാട് വലിയ ഒരു പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഇത്തരത്തിൽ വിദ്വേഷപ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇത്തരക്കാരെ താൻ അവഗണിക്കുകയാണ് പതിവെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കീഴാറ്റൂർ ഇക്കാര്യം പറയുന്നത്.

Read Also  :  കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ

സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ഇങ്ങനെ :

ഞാൻ ഒരു മതവിശ്വാസത്തിനെയോ ദൈവത്തെയോ എതിർക്കുന്ന ആളല്ല. ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മനുഷ്യൻ ഓക്സിജൻ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തത്.

Read Also  :  ഭർത്താവിന്റെ ബന്ധുവുമായി രഹസ്യ ബന്ധം; രണ്ട് മക്കളുടെ അമ്മയായ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്

അതിൽ ഞങ്ങൾക്ക് രണ്ടുപേർക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാൻ അത് ഡിലീറ്റ് ചെയ്തത്. അല്ലാതെ പേടിച്ച് ഓടിപ്പോയതല്ല. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിക്കുന്നവരോട് സഹതാപമേ ഉള്ളൂ. ഞാൻ ഒരു രാഷ്ട്രീയ കക്ഷിയിൽ വിശ്വസിക്കുന്ന ഒരാളാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ കക്ഷിയോടുള്ള വെറുപ്പാണ് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നതിന് പിന്നിൽ.’

‘ഞാൻ ഫെയ്സ്ബുക്കിൽ ജീവിക്കുന്ന ആളല്ല. വല്ലപ്പോഴും മാത്രമേ ഇത് നോക്കാറുള്ളൂ. ഇത്തരം പ്രചാരണങ്ങളൊന്നും എന്നെ ബാധിക്കില്ല. ഇതൊക്കെ അവഗണിക്കുകയാണ് പതിവ്. സ്ക്രീൻ ഷോട്ട് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്. ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ് ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button