ന്യൂഡല്‍ഹി : കോവിഡിനെ നേരിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം ആശുപത്രികള്‍ ഒരുക്കുമെന്നും മെഡിക്കല്‍ ജീവനക്കാരെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭ്യമാക്കുമെന്നും സൈനിക മേധാവി ജനറല്‍ എം.എം. നരവനെ പറഞ്ഞു.
Read Also : 18നും 45നും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന് സൗജന്യം ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
പൊതുജനങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിന് സാധ്യമാവുന്ന ഇടങ്ങളില്‍ ആശുപത്രികള്‍ തുറക്കുമെന്നും ആളുകള്‍ക്ക് തൊട്ടടുത്ത സൈനിക ആശുപത്രികളെ സമീപിക്കാമെന്നും സൈനിക മേധാവി പ്രസ്താവനയില്‍ അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ ടാങ്കറുകളും വാഹനങ്ങളും ലഭ്യമാക്കുന്നതിന് സൈന്യം സഹായിക്കുന്നുണ്ടെന്ന് ജനറല്‍ നരവനെ പ്രധാനമന്ത്രിയെ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
Post Your Comments