Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം; സഹായഹസ്തവുമായി കരസേന

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ കൈത്താങ്ങായി കരസേനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതിനിടെയാണ് ചികിത്സയ്ക്ക് താത്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ കരസേന മുന്നിട്ടിറങ്ങുന്നത്.

Read Also  :  കൊറോണ പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കും, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ ഒരുക്കാനാണ് കരസേന തയ്യാറായിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം ആവശ്യമാണ്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷി നല്‍കാനും കരസേന തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button