തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോള്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ നിറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്ന എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ ആശങ്ക ഉയരുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇടുക്കിയില്‍ 85 ശതമാനവും എറണാകുളത്ത് 84 ശതമാനവും ഐസിയു നിറഞ്ഞുകഴിഞ്ഞു. കൊല്ലത്തെ സര്‍ക്കാര്‍ അശുപത്രികളിലെ ഐസിയുകളില്‍ 78 ശതമാനം രോഗികളുണ്ട്. തിരുവനന്തപുരത്ത് 75% നിറഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. 2741 ഐസിയുകളും 2293 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഉള്ളത്. നിലവില്‍ 62 ശതമാനം ഐസിയുവിലും രോഗികള്‍ നിറഞ്ഞു കഴിഞ്ഞ അവസ്ഥയിലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായി 30,000ത്തിന് മുകളിലാണ്. രോഗമുക്തി നിരക്കില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകഴിഞ്ഞാല്‍ സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകാതെ വരും എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
Post Your Comments