ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഏറെക്കുറെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ വിമാനയാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇന്ത്യക്ക് കരുതലായി ന്യൂസീലന്‍ഡും രംഗത്ത് എത്തി. ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്‍റെ സഹായം നല്‍കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജനീന്ത ആന്‍ഡേന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ഈ തുക നൽകുക. ഇതു ഉപയോഗിച്ച് ഓക്സിജൻ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.
Post Your Comments