തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിൻ ആപ്പ് വഴി വാക്സിൻ രജിസ്ട്രേഷൻ ടൈം സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്പോഴുള്ള മറുപടി ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ’ എന്നാണ്. ഈ മാസവും അടുത്ത മാസവും ഒന്നും ഒഴിവില്ലെന്നാണ് ആപ്പ് പറയുന്നത്.
Read Also : ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി കുതിച്ചുയരുമെന്ന് എഡിബി റിപ്പോർട്ട്
18 വയസ്സ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി. ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവർത്തിക്കുന്നത്. 45 വയസ്സു കഴിഞ്ഞവർക്കാണ് പ്രധാനമായും രജിസ്ട്രേഷൻ ചെയ്യാനാകാത്തത്. രണ്ടാം ഡോസ് വാക്സിൻ സമയം വൈകുന്നതിനാൽ ഇവരുടെ ആശങ്ക വർധിക്കുകയാണ്. എന്നാൽ അത്തരം ആശങ്ക വേണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നത്….
ആദ്യ ഡോസ് എടുത്ത് പരമാവധി 12 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞത്. 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താലും പ്രശ്നമില്ലെന്ന അഭിപ്രായം ആരോഗ്യവിഗദ്‌ധർ ഉന്നയിക്കുന്നു. വാക്സീന്‍റെ ലഭ്യതകുറവ് തന്നെയാണ് പ്രധാനപ്രശ്നമായി തുടരുന്നത്.
Post Your Comments