വിജയവാഡ: ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഭാനു പ്രതാപ്, വീരബാബു എന്നിവരില്‍ നിന്ന് വ്യാജ മരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തു. മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂടി ഡോക്ടറാണ് ഭാനു പ്രതാപ്. ഇയാള്‍ 52,000 രൂപക്ക് ഹൈദരാബാദില്‍ നിന്നാണ് നാലു വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചതെന്ന് വിജയവാഡ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
Read Also : സംസ്ഥാനത്ത് 38,000 കടന്ന് കോവിഡ് , കേരളം കൂടുതല്‍ ഗുരുതരാവസ്ഥയിലേയ്ക്ക്
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഏറെ ആവശ്യകതയുള്ള മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍. റെംഡിസിവിര്‍ ഇന്‍ജെക്ഷന്‍ വില്‍പന കരിഞ്ചന്തയില്‍ സജീമാണ്. റെംഡിസിവിറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Post Your Comments