Latest NewsIndia

അഞ്ചിൽ മൂന്നു സംസ്ഥാനങ്ങളും കാവിയണിയും: പ്രവചനങ്ങൾ ഇങ്ങനെ

അതേസമയം 1 സീറ്റ് മാത്രമുള്ള കേരളത്തിൽ ബിജെപിക്ക് 5 വരെ സീറ്റുകൾ ലഭിക്കാമെന്നും പ്രവചനമുണ്ട്.

മുംബൈ: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും എൻഡിഎ അധികാരത്തിൽ വരുമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ ഫലം. ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി സഖ്യം അധികാരത്തിൽ വരുമെന്നാണ് പ്രവചനം. അതേസമയം 1 സീറ്റ് മാത്രമുള്ള കേരളത്തിൽ ബിജെപിക്ക് 5 വരെ സീറ്റുകൾ ലഭിക്കാമെന്നും പ്രവചനമുണ്ട്.ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ ഫലം പ്രവചിച്ചത് ഇപ്രകാരം .

72 മുതൽ 80 സീറ്റുകൾ വരെ നേടി കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. അതേസമയം യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം. ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് വൻവിജയ പ്രതീക്ഷകളാണ് പല മണ്ഡലങ്ങളിലും ഉള്ളത്. അസമിൽ ബിജെപി സഖ്യം തന്നെ ഭരിക്കുമെന്നാണ് റിപ്പബ്ലിക് ടിവി സിഎൻഎക്‌സ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്.

126 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ കേവല ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ വിലയിരുത്തൽ. 64 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എൻഡിഎ 74 മുതൽ 84 സീറ്റുകൾ വരെ നേടിയേക്കാം. കോൺഗ്രസ് 40 മുതൽ 50 സീറ്റുകൾ വരെ നേടാനാണ് സാധ്യത. മറ്റുള്ളവർ 1 മുതൽ 3 സീറ്റുകൾ വരെ സ്വന്തമാക്കാനും സാധ്യതയുണ്ട്. അതേസമയം പുതുച്ചേരിയിൽ ബിജെപി നേതൃത്വം നല്‍കരുന്ന എന്‍ഡിഎ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് റിപ്പബ്ലിക്ക് സിഎന്‍എക്‌സ് സര്‍വ്വേ ഫലം.

സംസ്ഥാനത്ത് എന്‍ഡിഎ 16 മുതല്‍ 20 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യം തകര്‍ന്നടിയുമെന്നും സര്‍വ്വേ ഫലത്തില്‍ വ്യക്തമാക്കുന്നു. 11 മുതല്‍ 13 സീറ്റ് വരെയാണ് യുപിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 160 മുതൽ 170 വരെ സീറ്റുകൾ നേടി ഡിഎംകെ അധികാരത്തിൽ എത്തുമെന്നും എഐഡിഎംകെ രണ്ടക്കത്തിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.160 മുതൽ 170 വരെ സീറ്റുകൾ നേടി ഡിഎംകെ അധികാരത്തിൽ എത്തുമെന്നും എഐഡിഎംകെ രണ്ടക്കത്തിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.

ഭരണ കക്ഷിയായ എഐഡിഎംകെയ്ക്ക് 58 മുതൽ 68 വരെ മാത്രം സീറ്റുകൾ ആണ് ലഭിക്കുക എന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. അതെ സമയം ദിനകരന്റെ പാർട്ടിയായ എ എംഎംകെ യ്ക്ക് 4 മുതൽ 6 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കമലഹാസന്റെ മക്കൾ കക്ഷിക്ക് 0 മുതൽ 2 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ആകെ 234 സീറ്റുകളാണ് ഇവിടെ ഉള്ളത്. കേരളത്തിൽ എൽഫിഫ് തരംഗമെന്നാണ് ഫലം പ്രവചിക്കുന്നത്. എ​ല്‍​ഡി​എ​ഫി​ന് 104 മു​ത​ല്‍ 120 വ​രെ​യും യു​ഡി​എ​ഫി​ന് 35 മു​ത​ല്‍ 55 സീ​റ്റു​ക​ള്‍ വ​രെ​യും ല​ഭി​ക്കു​മെ​ന്നു​മാ​ണ് പോ​ള്‍ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button