COVID 19Latest NewsIndiaInternational

ഇന്ത്യയിലെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന

കൊവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പരിചരണം ആവശ്യമുള്ളത്.

ന്യൂഡൽഹി: ഉത്തര്‍പ്രദേശും ഡല്‍ഹിയും കര്‍ണ്ണാടകയും കേരളവും മഹരാഷ്ട്രയും അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കു വേണ്ട മുഴുവന്‍ പിന്തുണയും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും 4000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ അടക്കമുള്ളവയാണ് നല്‍കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇന്ത്യയില്‍ ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തിരിച്ചറിയുന്നു. വലിയ ആള്‍ക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും സാഹചര്യം മോശമാക്കി. കൊവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പരിചരണം ആവശ്യമുള്ളത്.

എന്നാൽ ആളുകൾ കോവിഡ് പോസിറ്റിവ് ആയാലുടനെ തന്നെ ആശുപത്രിയിലേക്ക് പരിഭ്രാന്തരായി ഇടിച്ചു കയറുകയാണ്. ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം എല്ലാവരെയും ആശുപത്രിയിലെത്തിക്കുന്ന സ്ഥിതി രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button