COVID 19KeralaLatest NewsNewsIndia

വെബ്‌സൈറ്റ് തകരാർ പരിഹരിച്ചു ; 18 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സീൻ രജിസ്ട്രേഷൻ തുടങ്ങി. നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്.

Read Also : സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.

കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതാവാം കൊവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു ലഭിച്ച വിവരം. തകരാറിന് കാരണമെന്ത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button