കുളത്തൂപ്പുഴ : വാക്‌സിന്‍ ചലഞ്ചിന്റെ പേരിലാണ് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് പുനലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ്. വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ പാര്‍ട്ടി നേതാവിന്റെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ ആഹ്വാനം നടക്കുന്നതിനിടെയാണ് ഇവിടെ പാര്‍ട്ടി നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.
Read Also : കോവിഡ് വ്യാപനം : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ
പേര് ഉള്‍പ്പെടുത്താതെ കുളത്തൂപ്പുഴ സ്വദേശിയായ സിപിഐ നേതാവിന്റെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. അക്കൗണ്ട് നമ്പർ തിരിച്ചറിയാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ ഇതിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്.കൊവിഡ് വാക്‌സിന്‍ കൃത്യമായി എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതശ്രമം നടത്തുമ്പോഴാണ് കൊവിഡ് വാക്‌സിന്റെ പേരില്‍ ഇടതു നേതാക്കള്‍ വ്യാജപ്രചാരണം നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തി അനധികൃത പണപ്പിരിവ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സിപിഐ പുനലൂര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ സുപാലാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഫണ്ട് തട്ടിപ്പ് നടത്തുന്നതിന്റെ മുഖ്യ ആസൂത്രകനും ഇദ്ദേഹം തന്നെയാണെന്നും ആക്ഷേപമുണ്ട്.
Post Your Comments