Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാൻ ആർ.എസ്.എസും

കൊച്ചി : സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനായി എല്ലാ ആർഎസ്എസ് പ്രവർത്തകർ പരിവാർ സംഘടനകളും സ്ഥാപനങ്ങളും സേവാഭാരതിയുമായി സഹകരിച്ച് രംഗത്തിറങ്ങണമെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുകയാണ്. അതുകൊണ്ടുതന്നെ ക്വാറന്റൈയിനില്‍ കഴിയേണ്ടവരുടെ എണ്ണവും ലക്ഷങ്ങള്‍ കവിയുന്നു.
മുഴുവന്‍ രോഗികളേയും ഉള്‍ക്കൊള്ളാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല. തിരക്കും സൗകര്യക്കുറവും കാരണം ആശുപത്രികളില്‍ പോകാന്‍ രോഗികള്‍ മടിക്കുകയാണ്. ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടവരുത്തുകയും കൃത്യസമയത്ത് വേണ്ട ചികിത്സ കിട്ടാതെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകളും ക്വാറന്റൈന്‍ സെന്ററുകളും ആരംഭിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 25 സന്നദ്ധ പ്രവർത്തകർ ഓരോ പഞ്ചായത്തിലുമുണ്ടാകും. സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും സ്‌കൂളുകളും ആരാധനാലയങ്ങളും കോവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ മുന്നോട്ട് വരണമെന്നും ഈശ്വരൻ അഭ്യർത്ഥിച്ചു.

Read Also  :  സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനാണെന്ന് യുപി സർക്കാറിന്റെ റിപ്പോർട്ട്; കാപ്പനെ മധുര ജയിലിലേക്ക് മാറ്റി

ആർഎസ്എസ് പ്രവർത്തകർക്കുള്ള നിർദ്ദേശം ഇങ്ങനെ :

ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങളുറപ്പാക്കണം.

ആംബുലൻസ്, ഓക്സിജൻ, അത്യാവശ്യ ലാബ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

ഓരോ പഞ്ചായത്തിലും ഹെല്പ് ഡെസ്‌കുകളും ആംബുലൻസും തയ്യാറാക്കണം.

വാക്സിനേഷന് മുമ്പ് യുവാക്കൾക്ക് സംഘടിതമായി രക്തം ദാനം ചെയ്യാൻ ക്യാമ്പുകൾ സംഘടിപ്പിക്കണം.

18 കഴിഞ്ഞവർക്ക് വാക്സിനേഷൻ ആരംഭിക്കുമ്പോൾ തിരക്കൊഴിവാക്കി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ സഹായിക്കണം.

Read Also  :  ശസ്ത്രക്രിയ വിജയകരം, ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തും: നടരാജൻ

ആരോഗ്യവകുപ്പിന്റെ അനുവാദവും സഹകരണവും ലഭ്യമാക്കി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ക്വാറന്റൈൻ സെന്ററുകളും ആരംഭിക്കണം.

സ്‌കൂളുകൾ കണ്ടെത്തി ആശുപത്രികളുടെ സഹകരണത്തോടെ അത്യാവശ്യ സജീകരണവും സങ്കേതിക സഹായവും നേടി ചികിത്സാകേന്ദ്രം തുറക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button