NattuvarthaLatest NewsNews

കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനമാണ്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 1331 പുരുഷന്‍മാരും 1234 സ്ത്രീകളും 352 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4285 പേര്‍ രോഗമുക്തരായി. 15618 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 114983 പേര്‍ കോവിഡ് ബാധിതരായി. 98486 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51810 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button