Latest NewsKeralaNews

കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി ആരോഗ്യ സർവ്വകലാശാലയും; തീരുമാനങ്ങൾ ഇങ്ങനെ

തൃശൂർ: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ആരോഗ്യ സർവ്വകലാശാലയും. സർവ്വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുവാൻ ആരോഗ്യ സർവ്വകലാശാല തീരുമാനിച്ചു.

ഇതിനനുസരിച്ചുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം നാളെ ചേരും. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Read Also: ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ

കോവിഡ് ചികിത്സക്കായി പുതിയ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും സജ്ജമാക്കുന്നതിന് വേണ്ടി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അവസാന വർഷ പരീക്ഷകൾ മെയ് മാസം തന്നെ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

മറ്റ് പരീക്ഷകൾ ജൂൺ മാസത്തിൽ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. തിയറി ക്ലാസുകളെല്ലാം ഓൺലൈനായി തുടരും. വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ നിന്നോ വീടുകളിൽ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കൽ / ക്ലിനിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളിലായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം.

Read Also: വാങ്ങിയിട്ട് വെറും മൂന്ന് ദിവസം; വില 2.66 കോടി രൂപ; ആഢംബര കാർ കത്തി നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button