ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലിലെ വാക്‌സിനേഷന്‍ ഡാഷ്‌ബോര്‍ഡ്
കണക്കനുസരിച്ച് ഏറ്റവും അധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇതുവരെ 1.5 കോടി ജനങ്ങള്‍ക്കാണ് മഹാരാഷ്ട്രയില്‍ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ ആണുള്ളത്. 1.25 കോടി ജനങ്ങള്‍ക്ക് രാജസ്ഥാൻ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.
Read Also : തമിഴ്‌നാട്ടിൽ മലയാളികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നില്ലെന്ന് പരാതി
വാക്‌സിന്‍ നല്‍കിയവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഉത്തര്‍ പ്രദേശ് ആണ്. 1.19 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഗുജറാത്തില്‍ 1.18 കോടി പേര്‍ക്കും പശ്ചിമ ബംഗാളില്‍ 1.02 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിനും മധ്യപ്രദേശിനും താഴെയാണ് കേരളത്തിലെ വാക്‌സിനേഷന്‍ നമ്പര്‍. മൊത്തം നല്‍കിയത് 70.52 ലക്ഷം പേര്‍ക്കാണ്.
എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഓരോ സംസ്ഥാനത്തേയും മൊത്തം ജനസംഖ്യയില്‍ എത്രപേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി എന്നതാണ് ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാല്‍ ഏറ്റവും മുന്നില്‍ കേരളം തന്നെയാണെന്ന് വ്യക്തമാകും. കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. അതിലെ 70.52 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. അപ്പോള്‍ കേരള ജനസംഖ്യയുടെ മൊത്തം 21.11 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്. 20 ശതമാനത്തിന് മുകളില്‍ വാക്‌സിനേഷന്‍ നടന്ന മറ്റൊരു സംസ്ഥാനവും ഇല്ല എന്നത് കൂടി ഓര്‍ക്കണം.
ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാതെ രജിസ്ട്രഷന്‍ മാത്രം നടത്തിയാല്‍ മതിയാവില്ലല്ലോ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഓരോ ദിവസും ലഭ്യമായ വാക്‌സിന്‍ സ്‌റ്റോക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ദിവസത്തെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അതുകൊണ്ടാണ് രജിസ്‌ട്രേഷന്‍ തുടങ്ങി മിനിട്ടുകള്‍ക്കകം അത് തീര്‍ന്ന് പോകുന്നത്. ആശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ അഡ്വാന്‍സ് രിജ്‌സ്‌ട്രേഷന്‍ സാധ്യമാകു എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments