COVID 19Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് അമിത തുക; സ്വകാര്യ ലാബുകളുടെ തട്ടിപ്പ് ഇങ്ങനെ

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്നത് ഒഡിഷയിലാണ്, 400 രൂപ.

അതേസമയം, ഐ.എം.എയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് റെഡ്ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പരിശോധനയ്ക്ക് വ്യക്തികളിൽനിന്ന് ഈടാക്കുന്നത് 700 രൂപ മാത്രമാണ്. രാജ്യത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നതും കേരളത്തിലെ സ്വകാര്യ ലാബുകളാണ്. ഇതിനെതിരെ സർക്കാരും, ആരോഗ്യവകുപ്പും നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്നത് ഒഡിഷയിലാണ്, 400 രൂപ. സംസ്ഥാനത്ത് കോവിഡിന്റെ തുടക്ക കാലത്ത് പരിശോധനയ്ക്ക് ഈടാക്കുന്നത് രണ്ടായിരം രൂപയ്ക്ക് മുകളിലായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏറെ പ്രതിഷേധങ്ങൾ നടത്തിയതിന് ശേഷമായിരുന്നു രണ്ട് ഘട്ടമായി നിരക്ക് കുറച്ച്‌ 1500 ല്‍ എത്തിയത്. എന്നാൽ
ഇതിനെതിരെ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിരക്ക് വീണ്ടും 1700 ആക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യമാണെങ്കിലും ഫലം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കണം. ആയതിനാൽ വിദേശങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യേണ്ടവർക്കും മറ്റും സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ തരമില്ല. ആരോഗ്യവകുപ്പിന് കീഴിൽ പരിശോധന നടത്തിയാൽ കോവിഡ് പോസിറ്റീവാണെങ്കില്‍ മാത്രമേ വിവരം അറിയിക്കൂ. നെഗറ്റീവാണെങ്കില്‍ യാതൊരു വിവരവും നല്‍കില്ല എന്നതും പോരായ്മയായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button