പനാജി: ഗോവയിൽ ലോക്ക് ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 29 വൈകുന്നേരം ഏഴു മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അവശ്യ സർവീസുകൾക്കും നിർമാണ പ്രവർത്തികൾക്കും തടസമുണ്ടായിരിക്കില്ലെങ്കിലും പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും പ്രമോദ് സാവന്ത് അറിയിച്ചു.
Post Your Comments