ന്യൂഡൽഹി : കോവിഡ് ബാധിച്ച് 62 വയസ്സുള്ള സ്ത്രീ മരിച്ച സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ. രോഗിക്ക് കൃത്യസമയത്ത് കിടക്ക നൽകിയില്ലെന്ന് ആരോപിച്ചാണ് ഇവർ ഡൽഹി അപ്പോളോ ആശുപത്രി ജീവനക്കാരെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് രോഗി മരിച്ചത്. ആശുപത്രിയിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിച്ചു. ആക്രമണത്തില്‍ ആശുപത്രിയുടെ തറയിൽ രക്തം തെറിച്ചിരിക്കുന്നതും തകർന്ന വസ്തുക്കൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം രണ്ടുപേർ ആശുപത്രി ജീവനക്കാരെ വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്.
Read Also : ഗോവയിൽ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ
സംഭവത്തിൽ ഡോക്ടർമാർ, ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. അതേസമയം, മഹാമാരിക്കാലത്ത് ഇത്രയധികം സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്ന ആരോഗ്യപ്രവർത്തകർക്കും ഡോക്ടർക്കുമെതിരെ രോഗിയുടെ ബന്ധുക്കൾ നടത്തിയ ആക്രമണത്തിൽ വളരെയധികം ദുഖം തോന്നുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
Post Your Comments