COVID 19Latest NewsKeralaNews

കോവിഡ് ഐസിയു കാത്ത് നാലു മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന വയോധിക മരിച്ചു

തൃശൂര്‍ : കോവിഡ് ഐസിയു കാത്ത് നാലു മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന വയോധിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു. വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയ വീട്ടില്‍ ഫാത്തിമ (78) യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. നാലു മണിക്കൂര്‍ ആംബുലന്‍സില്‍ മരണത്തോട് മല്ലിട്ട ശേഷം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അധികം വൈകാതെ ഫാത്തിമയുടെ മരണം സംഭവിക്കുക ആയിരുന്നു.

Read Also : കോവിഡ് വ്യാപനം ; സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു ഫാത്തിമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം അറിയുന്നത്. കോവിഡ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ആംബുലന്‍സില്‍ തുടര്‍ന്നു.

രാത്രി 12.05ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെ മരിച്ചു. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് വഴി രോഗികളെ കൊണ്ടുവരണമെന്നാണു നിര്‍ദേശമെന്നും രോഗിയെ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button