മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. മുംബൈയില്‍ നിന്ന് 28 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 3.40ഓടെയാണ് സംഭവം. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നല്‍കും. അതേസമയം 20 രോഗികളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തി.
ഇതില്‍ എട്ട് പേരെ ഐ.സി.യുവിലാണ് അഡ്മിറ്റ് ചെയ്തത്. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗികളാരും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നില്ല.
Post Your Comments