കാബൂള്‍ ; താലിബാന് ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാന് സൈന്യം .കാണ്ഡഹാറില്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന് കമാന്‍ഡര്‍ മുഹമ്മദ് റഹിം, തെക്കന്‍ മേഖലയിലെ ചാവേര്‍ ആക്രമണകാരികളുടെ നേതാവ് അഹ്മദ് സാഹിബ് കാന്ദഹാര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് (എന്‍ഡിഎസ്) മേധാവി അഹ്മദ് സിയ സരജ് വെളിപ്പെടുത്തി .
Read Also : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രം
കണ്ഡഹാര്‍ പ്രവിശ്യയിലെ താലിബാന്റെ രണ്ടാമത്തെ തലവനായി കരുതപ്പെടുന്നയാളാണ് കാന്ദഹാരിയെന്ന് അഹ്മദ് സിയ സരാജ് പറഞ്ഞു. മുല്ല അഖ്തര്‍ മന്‍സോര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് കാന്ദഹാരിക്ക്.
അമേരിക്കയും നാറ്റോയും മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കും. സെപ്റ്റംബര്‍ 11 നകം സൈന്യം പൂര്‍ണമായും രാജ്യത്തിന് പുറത്ത് പോകും . ഇതിനിടയിലാണ് താലിബാന്റെ പ്രധാന നേതാക്കളെ തന്നെ കൊലപ്പെടുത്തിയിരിക്കുന്നത് ഭീകരവിരുദ്ധ പോരാട്ടം നടക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് അന്താരാഷ്ട്ര സമൂഹം പുറത്തുപോകരുതെന്നും അഹ്മദ് സിയ സരാജ് പറഞ്ഞു.
Post Your Comments