വിരലുകള്‍ പൂര്‍ണ്ണമായും വെളുത്തതായിത്തീരുന്ന വളരെ അപൂര്‍വമായ രോഗാവസ്ഥയുമായി ഒരു സ്ത്രീ. അവളുടെ 23 കാരിയായ മകള്‍ ജൂലിയാണ് മോണിക എന്ന അമ്മയുടെ രോഗവിവരം വെളിപ്പെടുത്തി ട്വിറ്ററില്‍ കൈയുടെ ചിത്രമടക്കം ഒരു പോസ്റ്റ് ഇട്ടത്. അമ്മയ്ക്ക് റെയ്‌നൗഡ്‌സ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണെന്ന് മകള്‍ പറഞ്ഞു.
Read More: ഗര്‍ഭിണിയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി
രക്തക്കുഴലുകളുടെ അപൂര്‍വ രോഗാവസ്ഥയാണ് ഇത്. അതില്‍ ചെറിയ ധമനികളുടെ രോഗാവസ്ഥ മൂലം രക്തപ്രവാഹം കുറയുന്നു. രക്തയോട്ടം കുറവായതിനാല്‍ വിരലുകളോ കാല്‍വിരലുകളോ വെളുത്തതായി മാറുന്നു. തണുപ്പ് അനുഭവപ്പെടുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴോ മോണിക്കയുടെ വിരലുകള്‍ പൂര്‍ണ്ണമായും വെളുത്തതായി മാറുന്നു. സംഭവിക്കുന്നത് രക്തത്തിന് അവളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് പോകാന്‍ കഴിയുന്നില്ല, ഇതോടെ കൈവിരലുകള്‍ വെള്ളയും നീലയും ആകുന്നു. കാലാവസ്ഥ തണുപ്പാകുമ്പോഴെല്ലാം അമ്മയുടെ വിരലുകള്‍ വെളുത്തതായി മാറുന്നുവെന്ന് ജൂലി പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം വിരലുകള്‍ പൂര്‍ണ്ണമായും മരവിപ്പിക്കുകയും ചെയ്യുന്നു.
Read More: സുസുക്കി ഹയബൂസ പുത്തൻ വേർഷൻ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി
‘എന്റെ അമ്മയ്ക്ക് റെയ്‌നൗഡ്‌സ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഒരു രോഗം ബാധിക്കുകയും 20 വര്‍ഷത്തോളമായി അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയുമാണെന്ന് ജൂലി കുറിച്ചു. ‘ശൈത്യകാലത്ത് അല്ലെങ്കില്‍ താപനിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകുമ്പോള്‍ ഇത് സാധാരണയായി സംഭവിക്കും. ജനുവരിയില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്. ചിലപ്പോള്‍ കയ്യുറകള്‍ സഹായിക്കും, പക്ഷേ ഇത് രണ്ട്-മൂന്ന് ഡിഗ്രിയില്‍ താഴെയാണെങ്കില്‍, അവ ധരിച്ചാലും ഇല്ലെങ്കിലും ഇത് സംഭവിക്കും , ”അവര്‍ കൂട്ടിച്ചേര്‍ത്തു.
നിറം മടങ്ങാന്‍ തുടങ്ങുമ്പോള്‍ വിരലുകള്‍ വേദനിക്കാന്‍ തുടങ്ങുമെന്നും ജൂലി പറഞ്ഞു. ജൂലിയുടെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നിറഞ്ഞു. അവളുടെ അമ്മയുടെ അപൂര്‍വ അവസ്ഥയെക്കുറിച്ച് അറിഞ്ഞ് പലരും അമ്പരന്നിരിക്കുകയാണ്.
Read More: എട്ട് വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 14കാരൻ പിടിയിൽ
Post Your Comments