വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗില്ലെഡ്. 4.5 ലക്ഷം റെംഡിസിവിർ ഗില്ലെഡ് ഇന്ത്യയ്ക്ക് സംഭാവന നൽകും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. അവശ്യ ഘട്ടത്തിൽ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നുവെന്നും ജോ ബൈഡൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ബൈഡൻ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കാൻ തങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചിരുന്നു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, ദ്രുത പരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യ സഹായം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.
Read Also: രാഷ്ട്രീയക്കാരിലെ ക്രൂരനായ ഐ.ഐ.ടി. മുഖ്യമന്ത്രിയുടെ കാപട്യം വെളിപ്പെടുത്തുന്ന വൈറൽ പോസ്റ്റ്
Post Your Comments