Latest NewsNewsBeauty & StyleFood & CookeryHealth & Fitness

കണ്ണുകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കോവിഡ് കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീട്ടകങ്ങളിലേക്കു മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത് ഒരുപരിധിവരെ കണ്ണുകളെ ആരോ​ഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണുകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിർത്താൻ വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്‌, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കൈകളും മുഖവും ഇടയ്ക്കിടെ കഴുകാൻ ശ്രമിക്കുക. വൃത്തിഹീനമായ കൈകൾകൊണ്ട്‌ കണ്ണുകൾ തിരുമ്മുന്നത്‌ കണ്ണുകളിൽ അലർജിയ്ക്കും കൺകുരു ഉണ്ടാകുന്നതിനും കാരണമാകും.

കംപ്യൂട്ടർ, മൊബൈൽഫോൺ എന്നിവ തുടർച്ചയായി ഉപയോഗിക്കേണ്ടിവരുന്നവർ ഇടയ്ക്ക്‌ ഇടവേളയെടുക്കാൻ ശ്രമിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button