COVID 19Latest NewsNewsIndia

ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത വ്യക്തമാക്കി.

രാജ്യത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമർശം. കമ്പനികൾ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ ലഭ്യതാ വിഷയത്തിലും സുപ്രീംകോടതി ഇടപെട്ടിരുന്നു. കോവിഡ് സാഹചര്യം നേരിടാൻ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സീൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ. കേന്ദ്രസർക്കാരിൽ നിന്ന് അ‍ഞ്ചു കാര്യങ്ങളിൽ വിശദീകരണം വേണമെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ എപ്പോൾ നല്‍കാനാവും. ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും. അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ. ജില്ലാകളക്ടർമാർ വരെയുള്ളവർക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം എങ്ങനെ. എന്നിങ്ങനെ അഞ്ചു കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത വ്യക്തമാക്കി. രാജ്യത്തെ ഓക്സിജൻ ലഭ്യത താഴ്ന്നപ്പോൾ കേരളത്തെയും തമിഴനാടിനെയും പുകഴ്ത്തുന്നത് ഇതിന് ഉദാഹരണമാണെന്ന് തുഷാർ മേത്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button