NattuvarthaLatest NewsNews

കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4729 പേര്‍ രോഗമുക്തരായിരിക്കുന്നു. 16993 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കോവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button