Latest NewsKeralaNews

പൊലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടിയിരുന്ന പത്തൊൻപതുകാരന്റെ മൃതദേഹം കണ്ടെത്തി;കഴുത്തും കാലും ജീർണ്ണിച്ച നിലയിൽ

സൂരജിനെ 24ന് ഉച്ചയ്ക്ക് ശേഷം കാണാതാവുകയായിരുന്നു

ഏറ്റുമാനൂര്‍: അയൽവാസിയുടെ പരാതിയിൽ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവ് മരിച്ച നിലയില്‍. ചെങ്ങളം കുന്നുംപുറം പാമ്ബാടിചിറയില്‍ സൂരജിനെയാണ് (19) ഏറ്റുമാനൂര്‍ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തെള്ളകത്തെ സ്വകാര്യ ഹോട്ടലില്‍ ഡെലിവറി ബോയ് ആയിരുന്ന സൂരജിനെ 24ന് ഉച്ചയ്ക്ക് ശേഷം കാണാതാവുകയായിരുന്നു. ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പാഴ്സല്‍ കൊടുക്കാന്‍ പോയ സൂരജ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഒരു സ്കൂട്ടര്‍ സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തി.

read also:എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് തിരിച്ചടി; നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

ഇതോടെ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിൽ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button