COVID 19Latest NewsIndiaNews

കര്‍ണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 31,830 പേർക്ക്

ബംഗളൂരു: കര്‍ണാടകയിലും ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. കര്‍ണാടകയില്‍ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നിരിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 31,830 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 180 പേര്‍ മരിച്ചു. ഇന്ന് 10,793 പേര്‍ക്കാണ് രോഗ മുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി ഉയർന്നു.

ഗുജറാത്തില്‍ ഇന്ന് 14,352 പേര്‍ക്കാണ് കോവിഡ്. 170 പേര്‍ മരിച്ചു. 7,803 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി. ഇതോടെ ഗുജറാത്തിലെ ആകെ രോഗികലുടെ എണ്ണം 5,24,725. ആകെ രോഗ മുക്തി 3,90,229. ആക്ടീവ് കേസുകള്‍ 1,27,840. ആകെ മരണം 6,656.

shortlink

Related Articles

Post Your Comments

Related Articles


Back to top button