കൊല്‍ക്കത്ത: ബംഗാളില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 16,403 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 7,76,345 ആയതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇന്ന് 73 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 11,082 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 11,082 പേര്‍ രോഗമുക്തരായി. 1,00,615 സജീവ കേസുകളാണുള്ളത്.
കര്‍ണാടകയില്‍ ഇന്ന് 31,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേര്‍ മരിച്ചു. ഇന്ന് 10,793 പേര്‍ക്കാണ് രോഗ മുക്തി നേടിയത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി. ഗുജറാത്തില്‍ ഇന്ന് 14,352 പേര്‍ക്കാണ് കോവിഡ്. 170 പേര്‍ മരിച്ചു. 7,803 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി. ഇതോടെ ഗുജറാത്തിലെ ആകെ രോഗികളുടെ എണ്ണം 5,24,725. ആകെ രോഗ മുക്തി 3,90,229. ആക്ടീവ് കേസുകള്‍ 1,27,840. ആകെ മരണം 6,656.
Post Your Comments