ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാല് കോടി എൺപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 31.33 ലക്ഷം കടന്നിരിക്കുന്നു. പന്ത്രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുന്നു. നിലവിൽ 28 ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണിത്. രോഗമുക്തി നിരക്ക് 82.62 ശതമാനമായിരിക്കുന്നു.
കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുകയുണ്ടായി. എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ബൈഡൻ മോദിയ്ക്ക് ഉറപ്പു നൽകി. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലും പ്രതിദിന കേസുകൾ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 5.86 ലക്ഷമായി ഉയർന്നു. ബ്രസീൽ(1.43 കോടി രോഗബാധിതർ),ഫ്രാൻസ്(55 ലക്ഷം രോഗബാധിതർ),റഷ്യ(47 ലക്ഷം രോഗബാധിതർ) തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്നു.
Post Your Comments