COVID 19Latest NewsNewsIndiaInternational

ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്, ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഉടൻ എത്തും

പാ​രീ​സ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ന്‍​സ്. ഉ​യ​ര്‍​ന്ന ശേ​ഷി​യു​ള്ള എ​ട്ട് ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ളും 2000 രോ​ഗി​ക​ള്‍​ക്ക് അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള ലി​ക്വി​ഡ് ഓ​ക്സി​ജ​നും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു​വി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് ഫ്രാ​ന്‍​സ് പ്ര​ഖ്യാ​പി​ച്ചു. ഈയാഴ്ച്ച അ​വ​സാ​ന​ത്തോ​ടെ വ്യോ​മ-​ക​ട​ല്‍ മാ​ര്‍​ഗം ഇ​വ എ​ത്തി​ക്കും.

Read Also : കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി​ യു.എസ് 

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ആ​രം​ഭി​ച്ച ഐ​ക്യ​ദാ​ര്‍​ഢ്യ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ലും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും ഉ​ള്ള ഫ്ര​ഞ്ച് ക​മ്ബ​നി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധം വ​ര്‍​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലെ​നെ​യ്ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button