COVID 19Latest NewsNewsOmanGulf

ഒമാനിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

മസ്​കത്ത്​: കൊറോണ വൈറസ് രോഗം ബാധിച്ച് മസ്കത്തിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കരുവഞ്ചാൽ കാലായിമുക്കിലെ ചെറുകുന്നോൻറകത്ത് അബ്​ദുറഷീദ് (42) ആണ് മരിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. 20 വർഷമായി റൂവിയിലെ സ്വകാര്യ സ്​ഥാപനത്തിൽ ജോലി ചെയ്​തുവരികയായിരുന്നു.

മാതാവ്: ആമിന. ഭാര്യ: സറീന. മക്കൾ: സാബിത്ത്, അഫ്‌റാത്ത് (ഇരുവരും വിദ്യാർഥികൾ). മയ്യിത്ത് മസ്കത്തിൽ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button