കാലിഫോര്‍ണിയ: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് ടെക് ഭീമന് ആപ്പിള്‍. കമ്ബനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗ്ളും ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളിേന്റയും സഹായവാഗ്ദാനം.
ഇന്ത്യയില്‍ കോവിഡ് വിനാശകരമായി മുന്നേറുേമ്ബാള് ഞങ്ങളുടെ ചിന്തകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കോവിഡിനെതിരെ പോരാടുന്ന എല്ലാവര്ക്കും ആപ്പിളിെന്റ പിന്തുണയുണ്ടാകും. ഇന്ത്യക്കായി സഹായങ്ങള്‍ക്കള്‍ നല്‍കുമെന്നും ടിം കുക്ക് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഏത് തരത്തിലുള്ള സഹായമാണ് നല്‍കുകയെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. എന്‍.ജി.ഒകളിലൂടെയാണോ അതോ നേരിട്ട് സഹായം നല്‍കുമോയെന്നും ആപ്പിള്‍ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഇന്ത്യക്ക് ഓക്സിജന്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു. 135 കോടി നല്‍കുമെന്നായിരുന്നു ഗൂഗ്ളിെന്റ അറിയിപ്പ്.
Post Your Comments