ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Also : ഹൃദയം നുറുങ്ങുന്ന കാഴ്ച; കോവിഡ് പോസിറ്റീവായ ഭര്‍ത്താവിന് കൃത്രിമ ശ്വാസം നല്‍കി യുവതി
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ടാങ്കറുകളുടെ ദൗര്‍ലഭ്യമുണ്ടെന്നും ബാങ്കോക്കില്‍ നിന്ന് 18 ഓക്‌സിജന്‍ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. 21 റെഡി ടു യൂസ് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും. അടുത്ത ഒരു മാസത്തിനുളളില്‍ 36 പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും നിര്‍മിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനായെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തിന് നിലവില്‍ പരിഹാരമുണ്ടായിട്ടുണ്ടെന്നും രോഗികളെ വീണ്ടും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയതായും ഡല്‍ഹിയിലെ ആശുപത്രി വൃത്തങ്ങളും അറിയിച്ചു.
Post Your Comments