Bikes & ScootersLatest NewsNewsIndiaAutomobile

സുസുക്കി ഹയബൂസ പുത്തൻ വേർഷൻ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കിയുടെ ‘2021 ഹയബൂസ’
ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. സ്പോര്‍ട് ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലിന് 16.40ലക്ഷം രൂപയാണു ഷോറൂം വില. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച്‌ മൂന്നു ലക്ഷത്തോളം രൂപ അധിക വില നിശ്ചയിച്ചാണു സുസുക്കി ‘2021 ഹയബൂസ’ വിപണിയിലിറക്കിയത്. ‘ഹയബൂസ’യുടെ രണ്ടാം തലമുറ മോഡല്‍ 13.70 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയില്‍ വിറ്റിരുന്നു.

Read Also : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആപ്പിൾ സിഇഒ  

മൂന്നാം തലമുറ ‘ഹയബൂസ’യ്ക്കുള്ള ബുക്കിങ്ങുകള്‍ സുസുക്കി സ്വീകരിച്ചു തുടങ്ങി. ‘കോവിഡ് 19’ മഹാമാരിപരിഗണിച്ചുള്ള നിയന്ത്രണങ്ങള്‍ മൂലം ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ മാത്രമാണു ബൈക്ക് ബുക്ക് ചെയ്യാന്‍ അവസരം. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ‘2021 ഹയബൂസ’ ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ പുത്തന്‍ ‘ഹയബൂസ’ ഉടമസ്ഥര്‍ക്കു കൈമാറിത്തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.

പുത്തന്‍ ‘ഹയബൂസ’യ്ക്കു കരുത്തേകുന്നത് ബി എസ് ആറ് നിലവാരമുള്ള 1,340 സി സി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 190 ബി എച്ച്‌ പിയോളം കരുത്തും 150 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാന്‍സ്മിഷനോടെ എത്തുന്ന ബൈക്കിന് മണിക്കൂറില്‍ 290 കിലോമീറ്ററാണു സുസുക്കി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന്18.5 കിലോമീറ്ററും.

പുതിയ ലോഗോ രൂപകല്‍പ്പനയും പരിഷ്കരിച്ച ടാങ്കും ക്രോമിയം പ്ലേറ്റിങ്
സഹിതം, നീളമേറിയ എക്സോസ്റ്റും നവീകരിച്ച ഏഴ് സ്പോക്ക് അലോയ് വീലുമെല്ലാമായാണ് ‘2021ഹയബൂസ’ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button