Latest NewsIndiaNews

ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പരിശോധന; രണ്ട് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍, ചൈനീസ് ഗ്രനേഡുകള്‍ പിടികൂടി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി വ്യാപക പരിശോധന തുടര്‍ന്ന് സൈന്യം. ഇന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ഇരുവരും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Also Read: കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാനെങ്കിലും പറ്റിയിട്ട് പോരേ കേന്ദ്രവിമര്‍ശനം.? വി. മുരളീധരന്‍

ലിയാഖത് അഹമ്മദ് കര്‍ക്രൂ, അക്തര്‍ അഹമ്മദ് മിര്‍ എന്നിവരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോനിയാര്‍ മേഖലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.

പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നും ചൈനീസ് ഗ്രനേഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ബോനിയാര്‍ പോലീസ് യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button