വാഷിങ്ടണ്‍ : ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുഎസ്സിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ പുറപ്പെട്ട വിവരം അറിയിച്ചത്. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ആകെ ഭാരം 5 ടണ്‍ വരും.
Read Also : ട്വീറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
ഞായറാഴ്ച പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തും. അടുത്ത വിമാനം ഏപ്രില്‍ 27ാം തിയ്യതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൊവിഡ് വാക്സിന് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ അയക്കുമെന്ന് വൈറ്റ് ഹൈസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് കാലത്ത് ഇന്ത്യ തങ്ങളെ സഹായിച്ചപോലെ തങ്ങളും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കൊവിഡ് നേരിടുന്നതിനാവശ്യമായ പിപിഇ കിറ്റുകള്‍ ഐസിയു ഉപകരണങ്ങള്‍ എന്നിവയും ഉടന്‍ അയക്കുമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്.
Post Your Comments