ന്യൂഡൽഹി : ഇതുവരെ നാലായിരം കോച്ചുകളാണ് ഇന്ത്യൻ റയിൽവേ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയത്. കോവിഡ് കെയർ കോച്ചുകളിലായി 64,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. നേരിയ ലക്ഷണങ്ങൾ ഉള്ള രോഗികളെയാണ് കോച്ചുകളിൽ പരിചരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും നേരിയ ലക്ഷണങ്ങൾ ഉള്ള ആളുകൾക്കാണ് കോച്ചുകളിൽ ഐസൊലേഷൻ അനുവദിച്ചിരുന്നത്.
Read Also : ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക
പ്രതിദിന രോഗികളുടെ എണ്ണം കൂടുതലുള്ള ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കോച്ചുകൾ കൊറോണ വാർഡുകളാക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനങ്ങളിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാർ , ശകുർബസ്തി സ്റ്റേഷനുകളിൽ 1200 കിടക്കളാണ് കൊറോണ രോഗികൾക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്‌റ്റേഷനിൽ 20 കോച്ചുകളിലായി 378 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments