Latest NewsKeralaNewsDevotional

ഇത്തവണത്തെ ഹനുമാന്‍ ജയന്തി ദിനത്തിന് പ്രത്യേകതകളേറെ ; ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

ഭഗവാന്‍ രുദ്രന്റെ അവതാരമാണ് ശ്രീരാമ ഭക്തനായ ഹനുമാന്‍. ചൈത്രമാസത്തിലെ പൗര്‍ണമിദിനമാണ് ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണ അത് ഏപ്രില്‍ 27 ചൊവ്വാഴ്ചയാണ്. ഈ ദിവസമാണ് പൗര്‍ണമിയും, ചൈത്ര പൂര്‍ണിമയും വരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഹനുമാന്‍ ജയന്തിദിനത്തിന് ഏറെ പ്രത്യേകതകളുമുണ്ട്.

ഈ ദിവസം ഭഗവാന് സമര്‍പ്പിക്കുന്ന എല്ലാവഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ഉപവാസമെടുത്തുകൊണ്ടുവേണം വ്രതമെടുക്കാന്‍. കഴിയുമെങ്കില്‍ ഹനുമദ് ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഹനുമദ് ഭുജംഗപ്രയാതസ്‌തോത്രം ചൊല്ലുന്നതും ഹനുമാന്‍ ചാലീസ വായിക്കുന്നതും ഗുണകരമാണ്. ശരീരശുദ്ധിയോടെ വേണം വ്രതമെടുക്കാന്‍. ഈ ദിവസം ശ്രീരാമചന്ദ്രനെ പ്രാര്‍ഥിക്കുന്നതും ഉത്തമമാണ്.

ചിരഞ്ജീവിയായ ഹനുമാന്‍സ്വാമിയെ ഭജിക്കുന്നത് ശത്രുദോഷശാന്തിക്കുള്ള ഉത്തമമാര്‍ഗമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഹനുമാന്‍സ്വാമിയുടെ ഭക്തരെ ഗ്രഹദോഷങ്ങളും ആഭിചാരദോഷങ്ങളും ബാധിക്കില്ല. അനിതരസാധാരണമായ ബലമുള്ള ഹനുമാന്‍ സ്വാമിയെ ഭജിക്കുമ്പോള്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്.

ഹനുമാന്‍ സ്വാമിയുടെ ഭക്തര്‍ക്കു ദോഷചിന്തകളുടെ ആവശ്യമേയില്ല. ഭഗവാന്‍ അവരെ കാക്കും. ഹനുമാന്‍ സ്വാമിയെ പ്രാര്‍ഥിക്കാനായി ദ്വാദശനാമങ്ങള്‍ ഉത്തമമാണ്. അത് ചുവടെ കൊടുക്കുന്നു:

ഹനുമാന്‍ അഞ്ജനാസൂനുര്‍

വായുപുത്രോ, മഹാബലഃ

രാമേഷ്ട ഫല്‍ഗുനസഖഃ

പിംഗാക്ഷോ, അമിതവിക്രമഃ

ഉദധിക്രമണശ്ചൈവ

സീതാശോകവിനാശനഃ

ലക്ഷ്മണപ്രാണദാതാ ച

ദശഗ്രീവസ്യ ദര്‍പഹാ

shortlink

Related Articles

Post Your Comments

Related Articles


Back to top button