COVID 19Latest NewsKeralaNews

മസ്ജിദുകളിലെ നിയന്ത്രണങ്ങള്‍ : മുഖ്യമന്ത്രിക്ക് കത്തയച്ച് അല്‍ ഹാദി അസോസിയഷന്‍

തിരുവനന്തപുരം : മസ്ജിദുകള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അല്‍ ഹാദി അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

Read Also : ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക 

പൊതു ഗതാഗതം, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയവയെ അപേക്ഷിച്ച്‌ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചും മാസ്‌ക് ധരിച്ചും കൃത്യമായ സാമൂഹിക അകലം പാലിച്ചും ശുചിത്വം നിലനിര്‍ത്തിയുമാണ് ഓരോ മസ്ജിദിലും വിശ്വാസികള്‍ ആരാധനകള്‍ നിര്‍വഹിക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വ്രതമാസത്തില്‍ ഈ നിഷ്ഠകള്‍ പാലിച്ചു കൊണ്ട് നമസ്‌കാരങ്ങളിലും മറ്റും പങ്ക് കൊള്ളാന്‍ തുടര്‍ന്നും അവസരമൊരുക്കുന്നതരത്തില്‍ തീരുമാനമെടുക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ പാലനത്തിലും പ്രതിരോധത്തിലും അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാനസര്‍ക്കാരിന് പൂര്‍ണമായ പിന്തുണ അറിയിച്ചു. അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഹീന്‍ ഹസ്രത്താണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button