Latest NewsNewsIndia

തൃണമൂല്‍ സ്ഥാനാര്‍ഥി കോവിഡ് 19 ബാധിച്ച്‌ മരിച്ചു

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മരണവിവരം പുറത്തുവിട്ടത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. ഖര്‍ദഹ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കാജല്‍ സിന്‍ഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മരണവിവരം പുറത്തുവിട്ടത്.

Read Also: വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വീരന്മാരെ കുടുക്കാൻ സൈബര്‍ പട്രോളിങ്ങുമായി കേരള പോലീസ്

എന്നാൽ കാജല്‍ സിന്‍ഹയുടെ നിര്യാണത്തില്‍ മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് സിന്‍ഹ. അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിയത്. തൃണമൂലിന്‍റെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു. സിന്‍ഹയുടെ കുടുംബത്തോടും അനുയായികളോടും അനുശോചനം അറി‍യിക്കുന്നുവെന്നും മമത ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button