KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Read Also: വാക്സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച  രമേശ് ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുഗതാഗത്തിനും അവശ്യ സേവനങ്ങൾക്കും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഓട്ടോ, ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം ഓടാനാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വാക്‌സിൻ എടുക്കാൻ പോകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ കർശന പരിശോധനയാണ് സംസ്ഥാനത്ത് പോലീസ് നടത്തുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽ കരുതണം. ജില്ലാ അതിർത്തികളിലും പോലീസ് കർശന പരിശോധന നടത്തും.

Read Also: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; മുൻ യൂത്ത് കോൺഗ്രസ്  നേതാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button