KeralaLatest NewsNews

കേരളം കർശന നിയന്ത്രണങ്ങളിലേക്കോ? നാളെ സർവ്വകക്ഷിയോഗം

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോർട്ട് ചെയ്തതിന്റെ ആശങ്കയിലാണ് ജനങ്ങൾ. വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോ എന്ന കാര്യവും ജനങ്ങൾ സംശയിക്കുന്നുണ്ട്. സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തെ കുറിച്ച് തിങ്കളാഴ്ച്ച ചേരുന്ന സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യും.

Read Also: ‘ലിവിംഗ് ടുഗതറില്‍ കുട്ടികളെ ഉണ്ടാക്കുന്നത് അവന് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല’; ആദിത്യനെതിരെ നടിയുടെ അമ്മ

സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യം സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച ഉണ്ടാകും.

നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ വ്യാപാര, തൊഴിൽ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികൾ എതിർപ്പറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് തടയിടാൻ കർശന നിയന്ത്രണങ്ങൾ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് വിവരം.

Read Also: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button