തിരുവനന്തപുരം: കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്സപ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ). കേരളത്തില്‍ നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു.
Read Also : കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം അഞ്ച് ലക്ഷമായി ഉയരും, കോവിഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പ്രതിദിനം 85 മെട്രിക് ടണ്‍ വരെ ഓക്‌സിജന്‍ ആവശ്യമാണ്. കോവിഡ് വര്‍ദ്ധിക്കുന്നത് മുന്‍കൂട്ടി കണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ സപ്ലൈയും വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം തുടരാനാണ് തീരുമാനമെന്നും പെസോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 ന് ഓക്‌സിജന്‍ ഫില്ലിംഗ് പ്ലാന്റുകളുടെയും ഉത്പ്പാദകരുടെയും യോഗം വിളിച്ചത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും യോഗത്തില്‍ അവരെ ബോധ്യപ്പെടുത്തിയിരുന്നു.
വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റി. നൈട്രജന്‍ സിലിണ്ടറുകളേയും ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments