ന്യൂഡൽഹി : രാജ്യത്ത് മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള ദ്രവീകൃത ഓക്‌സിജൻ വിതരണം നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.
Read Also : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടന്‍
ചികിത്സയ്ക്കായി അല്ലാതെ ദ്രവീകൃത ഓക്‌സിജന്റെ വിതരണം നടക്കുന്നില്ലെന്ന കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഓക്‌സിജൻ ഉത്പാദനം ത്വരിതപ്പെടുത്താൻ നിർമ്മാതാക്കളോട് ആവശ്യപ്പെടണം. മെഡിക്കൽ ആവശ്യങ്ങൾക്ക് പര്യാപ്തമായ ഓക്‌സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. നേരത്തെ വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്‌സിജൻ നൽകുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.
Post Your Comments