ന്യൂഡല്‍ഹി: ആസാമിലെ ശിവസാഗറില്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ റിഗ് സൈറ്റില്‍നിന്ന് ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്നു ജീവനക്കാരില്‍ രണ്ടുപേരെ സുരക്ഷാസേന രക്ഷപെടുത്തി. മ്യാന്മര് അതിര്‍ത്തിക്കു സമീപം ഏറ്റുമുട്ടലിനൊടുവിലാണു ജീവനക്കാരെ മോചിപ്പിക്കാനായത്. മൂന്നാമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ആസാം പോലീസ് തലവന്‍ ഭാസ്കര്‍ ജ്യോതി മഹന്ത പറഞ്ഞു.
Read Also: ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പത്തിലധികം വിദേശ രാജ്യങ്ങള്‍
എന്നാൽ ശിവസാഗറിലെ ലക്വ എണ്ണപ്പാടത്ത് സേവനമനുഷ്ഠിക്കുന്ന മോഹിനി മോഹന്‍ ഗൊഗോയ്, അല്‍കേഷ് സൈകിയ, റിതുല്‍ സൈകിയ എന്നീ ജീവനക്കാരെ ബുധനാഴ്ചയാണ് ഉള്‍ഫ (ഐ) ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. റിതുല്‍ സൈക്കിയ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്. അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് നാഗാലാന്‍ഡിലുള്ള മോന് ജില്ലയിലെ കാട്ടിലാണു ജീവനക്കാരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നതെന്നാണ് സംശയം. രഹസ്യവിവരത്തെത്തുടര്‍ന്ന് നാഗാലാന്‍ഡ് പോലീസും സൈന്യവും അര്‍ധസൈനികവിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണു ജീവനക്കാരെ മോചിപ്പിച്ചത്.
Post Your Comments