കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 26 പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 9229 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്.
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 1296 പുരുഷന്‍മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 441 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തരായി. 17768 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 107833 പേര്‍ കോവിഡ് ബാധിതരായി. 89186 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40929 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments