Latest NewsKeralaNews

കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു

തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കെ.ആര്‍ ഗൗരിയമ്മ (102) യുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരത്തില്‍ അണുബാധയുണ്ട്. അതുകൊണ്ടുതന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Read Also : രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ; നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ.ആര്‍.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button