
റിയാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സൗദിയില്‍ അറസ്റ്റിൽ ആയിരിക്കുന്നു. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായിരിക്കുന്നത്.
ആഫ്രിക്കന്‍ സ്വദേശിയായ ഒരു സ്ത്രീയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതായി സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി പൊലീസിനെ അറിയിക്കുകയുണ്ടായി. സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പൊലീസിനോട് പറയുകയുണ്ടായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് അറസ്റ്റിൽ ആയിരിക്കുന്നത്. അല്‍ തായിഫ് ഗവര്‍ണറേറ്റിലെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. മക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments